Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Future

ഭാവിയെ മുൻനിർത്തിയുള്ള വിദ്യാഭ്യാസം

വ്യ​​​​ക്തി​​​​ത്വ​​​​ത്തി​​​ന്‍റെ പൂ​​​​ർ​​​ണ​​​​ത​​​​യ്ക്കും സാ​​​​മൂ​​​​ഹി​​​​ക​​​​മാ​​​​യ പ​​​​രി​​​​വ​​​​ർ​​​​ത്ത​​​​ന​​​​ത്തി​​​​നും മാ​​​​ന​​​​വ​​​​രാ​​​​ശി ക​​​​ണ്ടെ​​​​ത്തി​​​​യ ഏ​​​​റ്റ​​​​വും ശ​​​​ക്ത​​​​മാ​​​​യ ഉ​​​​പാ​​​​ധി​​​​യാ​​​​ണ് വി​​​​ദ്യാ​​​​ഭ്യാ​​​​സം. പാ​​​​ഠ​​​​പു​​​​സ്ത​​​​ക​​​​ങ്ങ​​​​ളി​​​​ലെ അ​​​​റി​​​​വ് പ​​​​ക​​​​ർ​​​​ന്നു​​​​ന​​​​ൽ​​​​കു​​​​ന്ന​​​​തി​​​​ലും പ​​​​രീ​​​​ക്ഷ​​​​ക​​​​ൾ ന​​​​ട​​​​ത്തു​​​​ന്ന​​​​തി​​​​ലും ഒ​​​​തു​​​​ങ്ങു​​​​ന്ന ഒ​​​​ന്ന​​​​ല്ല വി​​​​ദ്യാ​​​​ല​​​​യ​​​​ങ്ങ​​​​ളു​​​​ടെ ധ​​​​ർ​​​​മം എ​​​​ന്ന് ത​​​​ല​​​​മു​​​​റ​​​​ക​​​​ളാ​​​​യി നാം ​​​​തി​​​​രി​​​​ച്ച​​​​റി​​​​യു​​​​ന്നു​​​​ണ്ട്. ജീ​​​​വി​​​​ത​​​​ത്തെ നേ​​​​രി​​​​ടാ​​​​നും ക​​​​ർ​​​​മ​​​​നി​​​​ര​​​​ത​​​​രാ​​​​കാ​​​​നും പൗ​​​​ര​​​​ബോ​​​​ധ​​​​വും നേ​​​​തൃ​​​​പാ​​​​ട​​​​വ​​​​വും ഉ​​​​ള്ള​​​​വ​​​​രാ​​​​യി സ​​​​മൂ​​​​ഹ​​​​ത്തോ​​​​ട് ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വമു​​​​ള്ള പ​​​​ങ്കാ​​​​ളി​​​​ക​​​​ളാ​​​​കാ​​​​നും ന​​​​മ്മു​​​​ടെ കു​​​​ഞ്ഞു​​​​ങ്ങ​​​​ളെ പ്രാ​​​​പ്ത​​​​രാ​​​​ക്കു​​​​ക എ​​​​ന്ന മ​​​​ഹ​​​​ത്താ​​​​യ ദൗ​​​​ത്യ​​​​മാ​​​​ണ് വി​​​​ദ്യാ​​​​ല​​​​യ​​​​ങ്ങ​​​​ൾ​​​​ക്കു​​​​ള്ള​​​​ത്.ഇ​​​​രു​​​​പ​​​​ത്തൊ​​​​ന്നാം നൂ​​​​റ്റാ​​​​ണ്ടി​​​​ൽ ഈ ​​​​ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വ​​​​ത്തി​​​​ന്‍റെ ആ​​​​ഴ​​​​വും പ​​​​ര​​​​പ്പും വ​​​​ർ​​​ധി​​​ച്ചി​​​​രി​​​​ക്കു​​​​ന്നു. സാ​​​​ങ്കേ​​​​തി​​​​ക​​​​വി​​​​ദ്യ​​​​യു​​​​ടെ വി​​​​സ്മ​​​​യ​​​​ക​​​​ര​​​​മാ​​​​യ കു​​​​തി​​​​ച്ചു​​​​ചാ​​​​ട്ട​​​​വും മാ​​​​റു​​​​ന്ന സാ​​​​മൂ​​​​ഹി​​​​ക യാ​​​​ഥാ​​​​ർ​​​​ഥ്യ​​​ങ്ങ​​​​ളും, സ​​​​ങ്കീ​​​​ർ​​​​ണ​​​മാ​​​​കു​​​​ന്ന സാ​​​​മ്പ​​​​ത്തി​​​​കഘ​​​​ട​​​​ന​​​​ക​​​​ളും കേ​​​​വ​​​​ലം പ​​​​രീ​​​​ക്ഷ​​​​ക​​​​ൾ​​​​ക്ക​​​​പ്പു​​​​റം വ​​​​ള​​​​രു​​​​ന്ന ഒ​​​​രു വി​​​​ദ്യാ​​​​ഭ്യാ​​​​സക്ര​​​​മ​​​​ത്തെ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ടു​​​​ന്നു.

►മാറ്റത്തിനായുള്ള നവരീതി

ഭാ​​​​ര​​​​ത​​​​ത്തി​​​ന്‍റെ ‘ദേ​​​​ശീ​​​​യ വി​​​​ദ്യാ​​​​ഭ്യാ​​​​സ ന​​​​യം 2020’ വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​ത്തെ​​​​ക്കു​​​​റി​​​​ച്ചു​​​​ള്ള ഈ ​​​​ന​​​​വീ​​​​ന​​​​മാ​​​​യ ഉ​​​​ൾ​​​​ക്കാ​​​​ഴ്ച​​​​​യാ​​​​ണ് പ്ര​​​​തി​​​​ഫ​​​​ലി​​​​പ്പി​​​​ക്കു​​​​ന്ന​​​​ത്. മ​​​​നഃ​​​​പാ​​​​ഠ​​​​മാ​​​​ക്ക​​​​ലി​​​​ലും വി​​​​ജ്ഞാ​​​​ന​​​​ഭാ​​​​ര​​​​ത്തി​​​​ലും കു​​​​രു​​​​ങ്ങി​​​​ക്കി​​​​ട​​​​ന്ന പ​​​​ഴ​​​​യ രീ​​​​തി​​​​ക​​​​ളി​​​​ൽ നി​​​​ന്ന് മാ​​​​റി, വി​​​​ദ്യാ​​​​ർ​​​​ഥി​​​​കേ​​​​ന്ദ്രീ​​​​കൃ​​​​ത​​​​വും മൂ​​​​ല്യാ​​​​ധി​​​​ഷ്ഠി​​​​ത​​​​വും വൈ​​​​വി​​​​ധ്യ​​​​മാ​​​​ർ​​​​ന്ന വി​​​​ഷ​​​​യ​​​​ങ്ങ​​​​ളെ സ​​​​മ​​​​ന്വ​​​​യി​​​​പ്പി​​​​ക്കു​​​​ന്ന​​​​തു​​​​മാ​​​​യ ഒ​​​​രു ന​​​​വ​​​​രീ​​​​തി​​​​യെ അ​​​​ത് മു​​​​ന്നോ​​​​ട്ടു​​​​വ​​​യ്​​​​ക്കു​​​​ന്നു. കേ​​​​വ​​​​ല​​​​മാ​​​​യ പ​​​​രീ​​​​ക്ഷാ​​​​വി​​​​ജ​​​​യ​​​​ത്തി​​​​ന​​​​പ്പു​​​​റം ബൗ​​​​ദ്ധി​​​​ക​​​​മാ​​​​യ വ​​​​ള​​​​ർ​​​​ച്ച​​​​യും ധാ​​​​ർ​​​മി​​​​ക​​​​മാ​​​​യ അ​​​​വ​​​​ബോ​​​​ധ​​​​വും സ​​​​ർ​​​​ഗാ​​​​ത്മ​​​​ക​​​​ത​​​​യും ഏ​​​​തു സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തോ​​​​ടും പൊ​​​​രു​​​​ത്ത​​​​പ്പെ​​​​ടാ​​​​നു​​​​ള്ള ശേ​​​​ഷി​​​​യും ആ​​​​ജീ​​​​വ​​​​നാ​​​​ന്ത പ​​​​ഠ​​​​ന​​​​ത്വ​​​​ര​​​​യും ചേ​​​​രു​​​​മ്പോ​​​​ഴേ വി​​​​ദ്യാ​​​​ഭ്യാ​​​​സം സാ​​​​ർ​​​​ഥ​​​​ക​​​​മാ​​​​കൂ എ​​​​ന്ന ദ​​​​ർ​​​​ശ​​​​ന​​​​മാ​​​​ണ് ഇ​​​​തി​​​​ന്‍റെ കാ​​​​ത​​​​ൽ.

പ​​​​ര​​​​മ്പ​​​​രാ​​​​ഗ​​​​ത വി​​​​ദ്യാ​​​​ഭ്യാ​​​​സ മാ​​​​തൃ​​​​ക​​​​ക​​​​ൾ വ​​​​രു​​​​ത്തി​​​​വ​​​​ച്ച വ​​​​ലി​​​​യൊ​​​​രു പോ​​​​രാ​​​​യ്മ​​​​യു​​​​ണ്ട്; എ​​​​ല്ലാ കു​​​​ട്ടി​​​​ക​​​​ളും ഒ​​​​രേ രീ​​​​തി​​​​യി​​​​ൽ വ​​​​ള​​​​ര​​​​ണ​​​​മെ​​​​ന്നും അ​​​​വ​​​​ർ​​​​ക്ക് ഒ​​​​രേ ത​​​​ര​​​​ത്തി​​​​ലു​​​​ള്ള അ​​​​നു​​​​ഭ​​​​വ​​​​ങ്ങ​​​​ൾ ന​​​​ൽ​​​​കി​​​​യാ​​​​ൽ മ​​​​തി​​​​യെ​​​​ന്നു​​​​മു​​​​ള്ള തെ​​​​റ്റാ​​​​യ ധാ​​​​ര​​​​ണ​​​​യാ​​​​ണ​​​​ത്. ഒ​​​​രേ പാ​​​​ഠ​​​​ങ്ങ​​​​ൾ ഒ​​​​രേ വേ​​​​ഗ​​​​ത്തി​​​​ൽ പ​​​​ഠി​​​​ച്ച്, സാ​​​​ർ​​​​വ​​​​ത്രി​​​​ക​​​​മാ​​​​യ പ​​​​രീ​​​​ക്ഷ​​​​ക​​​​ളി​​​​ലൂ​​​​ടെ ഒ​​​​രേ അ​​​​ള​​​​വു​​​​കോ​​​​ൽ​​​വ​​​ച്ച് എ​​​​ല്ലാ​​​​വ​​​​രു​​​​ടെ​​​​യും ക​​​​ഴി​​​​വ് അ​​​​ള​​​​ക്ക​​​​പ്പെ​​​​ട​​​​ണം എ​​​​ന്ന് നാം ​​​​ശ​​​​ഠി​​​​ച്ചു​​​​പോ​​​​ന്നു.

ഇ​​​​ത്ത​​​​ര​​​​ത്തി​​​​ലു​​​​ള്ള മാ​​​​ന​​​​ദ​​​​ണ്ഡ​​​​ങ്ങ​​​​ൾ പൊ​​​​തു​​​​വാ​​​​യ ഒ​​​​രു ക്ര​​​​മ​​​​മു​​​​ണ്ടാ​​​​ക്കാ​​​​ൻ സ​​​​ഹാ​​​​യി​​​​ക്കു​​​​മെ​​​​ങ്കി​​​​ലും, അ​​​​ത് വി​​​​സ്മ​​​​രി​​​​ച്ചുക​​​​ള​​​​യു​​​​ന്ന ഒ​​​​രു അ​​​​ടി​​​​സ്ഥാ​​​​ന സ​​​​ത്യ​​​​മു​​​​ണ്ട്. ഓ​​​​രോ കു​​​​ട്ടി​​​​യും പ​​​​ഠി​​​​ക്കു​​​​ന്ന​​​​ത് ഓ​​​​രോ രീ​​​​തി​​​​യി​​​​ലാ​​​​ണ്.

ഓ​​​​രോ ക്ലാ​​​​​സ്മു​​​​റി​​​​യും വ്യ​​​​ത്യ​​​​സ്ത​​​​മാ​​​​യ ക​​​​ഴി​​​​വു​​​​ക​​​​ളും താ​​​​ല്പ​​​​ര്യ​​​​ങ്ങ​​​​ളും അ​​​​ഭി​​​​ലാ​​​​ഷ​​​​ങ്ങ​​​​ളു​​​​മു​​​​ള്ള കു​​​​രു​​​​ന്നു​​​​ക​​​​ളാ​​​​ൽ സ​​​​മൃ​​​​ദ്ധ​​​​മാ​​​​ണ്. ചി​​​​ല​​​​ർ ശാ​​​​സ്ത്ര​​​​ചി​​​​ന്ത​​​​യി​​​​ലും യു​​​​ക്തി​​​​ബോ​​​​ധ​​​​ത്തി​​​​ലും മി​​​​ക​​​​വു പു​​​​ല​​​​ർ​​​​ത്തു​​​​മ്പോ​​​​ൾ മ​​​​റ്റു​​​​ചി​​​​ല​​​​ർ ഭാ​​​​ഷ​​​​യി​​​​ലും സ​​​​ർ​​​​ഗാ​​​​ത്മ​​​​ക​​​​ത​​​​യി​​​​ലും നേ​​​​തൃ​​​​പാ​​​​ട​​​​വ​​​​ത്തി​​​​ലും ചി​​​​ത്ര​​​​ക​​​​ല​​​​യി​​​​ലും സ്പോ​​​​ർ​​​​ട്സി​​​​ലും സാ​​​​മൂ​​​​ഹി​​​​ക ഇ​​​​ട​​​​പെ​​​​ട​​​​ലു​​​​ക​​​​ളി​​​​ലും പു​​​​തി​​​​യ ആ​​​​ശ​​​​യ​​​​ങ്ങ​​​​ളു​​​​ടെ നി​​​​ർ​​​മി​​​തി​​​​യി​​​​ലു​​​​മാ​​​​ണ് തി​​​​ള​​​​ങ്ങു​​​​ന്ന​​​​ത്.

വി​​​​ജ​​​​യ​​​​ത്തെ സ​​​​ങ്കു​​​​ചി​​​​ത​​​​മാ​​​​യ ഒ​​​​രൊ​​​​റ്റ അ​​​​ള​​​​വു​​​​കോ​​​​ൽ​​​കൊ​​​​ണ്ട് മാ​​​​ത്രം അ​​​​ള​​​​ക്കു​​​​മ്പോ​​​​ൾ, മ​​​​നു​​​​ഷ്യ​​​​പ്ര​​​​തി​​​​ഭ​​​​യു​​​​ടെ അ​​​​മൂ​​​​ല്യ​​​​മാ​​​​യ പ​​​​ല ത​​​​ല​​​​ങ്ങ​​​​ളും നാം ​​​​കാ​​​​ണാ​​​​തെപോ​​​​കു​​​​ന്നു.

സ​​​​മ​​​​കാ​​​​ലി​​​​ക വി​​​​ദ്യാ​​​​ഭ്യാ​​​​സ മ​​​​നഃ​​​​ശാ​​​​സ്ത്ര​​​​വും പ​​​​ഠ​​​​ന​​​​ഗ​​​​വേ​​​​ഷ​​​​ണ​​​​ങ്ങ​​​​ളും ഈ ​​​​വൈ​​​​വി​​​​ധ്യ​​​​ത്തെ അം​​​​ഗീ​​​​ക​​​​രി​​​​ക്കേ​​​​ണ്ട​​​​തി​​​ന്‍റെ ആ​​​​വ​​​​ശ്യ​​​​ക​​​​ത​​​​​​​​യാ​​​​ണ് അ​​​​ടി​​​​വ​​​​ര​​​​യി​​​​ടു​​​​ന്ന​​​​ത്. ഓ​​​​രോ കു​​​​ട്ടി​​​​യു​​​​ടെ​​​​യും വ്യ​​​​ത്യ​​​​സ്ത​​​​ത​​​​ക​​​​ളെ തി​​​​രി​​​​ച്ച​​​​റി​​​​യു​​​​ക​​​​യും അ​​​​വ​​​​ർ​​​​ക്ക് പൂ​​​​ർ​​​​ണ​​​​ത​​​​യി​​​​ലെ​​​​ത്താ​​​​നു​​​​ള്ള അ​​​​വ​​​​സ​​​​ര​​​​ങ്ങ​​​​ൾ ഒ​​​​രു​​​​ക്കി​​​​ക്കൊ​​​​ടു​​​​ക്കു​​​​ക​​​​യും ചെ​​​​യ്യു​​​​ന്ന അ​​​​ന്ത​​​​രീ​​​​ക്ഷ​​​​മാ​​​​ണ് യ​​​​ഥാ​​​​ർ​​​​ഥ പ​​​​ഠ​​​​ന​​​​വേ​​​​ദി എ​​​​ന്ന് മ​​​​നഃ​​​​ശാ​​​​സ്ത്ര​​​​വും വൈ​​​​ജ്ഞാ​​​​നി​​​​ക ശാ​​​​സ്ത്ര​​​​വും ന​​​​മ്മെ ഓ​​​​ർ​​​മി​​​​പ്പി​​​​ക്കു​​​​ന്നു.

►വായനയും സംവാദങ്ങളും

ഇന്ന് വി​​​​ര​​​​ൽ​​​​ത്തു​​​​മ്പി​​​​ലെ ഡി​​​​ജി​​​​റ്റ​​​​ൽ സാ​​​​ങ്കേ​​​​തി​​​​ക​​​​വി​​​​ദ്യ​​​​യി​​​​ലൂ​​​​ടെ​​​​യും ആ​​​​ർ​​​​ട്ടി​​​​ഫി​​​​ഷ്യ​​​​ൽ ഇ​​​​ന്‍റ​​​​ലി​​​​ജ​​​​ൻ​​​​സി​​​​ലൂ​​​​ടെ​​​​യും അ​​​​റി​​​​വു​​​​ക​​​​ൾ നി​​​​മി​​​​ഷ​​​​നേ​​​​രംകൊ​​​​ണ്ട് ല​​​​ഭ്യ​​​​മാ​​​​കു​​​​ന്നു. എ​​​​ങ്കി​​​​ലും, വി​​​​വ​​​​ര​​​​ശേ​​​​ഖ​​​​ര​​​​ണ​​​​വും യ​​​​ഥാ​​​​ർഥ വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​വും ഒ​​​​ന്നാ​​​​ണെ​​​​ന്ന് നാം ​​​​തെ​​​​റ്റി​​​​ദ്ധ​​​​രി​​​​ക്ക​​​​രു​​​​ത്. വാ​​​​യ​​​​ന​​​​യും ചി​​​​ന്ത​​​​യും ആ​​​​ഴ​​​​ത്തി​​​​ലു​​​​ള്ള മ​​​​ന​​​​ന​​​​വും ഇ​​​​ന്നും വി​​​​ജ്ഞാ​​​​ന​​​​വി​​​​കാ​​​​സ​​​​ത്തി​​​​ന്‍റെ ആ​​​​ധാ​​​​ര​​​​ശി​​​​ല​​​​ക​​​​ളാ​​​​ണ്. നി​​​​ര​​​​ന്ത​​​​ര​​​​മാ​​​​യ വാ​​​​യ​​​​നാ​​​​ശീ​​​​ല​​​​വും മ​​​​ഹ​​​​ത്താ​​​​യ ആ​​​​ശ​​​​യ​​​​ങ്ങ​​​​ളു​​​​മാ​​​​യു​​​​ള്ള സം​​​​വാ​​​​ദ​​​​ങ്ങ​​​​ളും മാ​​​​ത്ര​​​​മേ മ​​​​നു​​​​ഷ്യ​​​​ന്‍റെ ചി​​​​ന്താ​​​​ശേ​​​​ഷി​​​​യെ ആ​​​​ഴ​​​​മു​​​​ള്ള​​​​താ​​​​ക്കൂ. സാ​​​​ങ്കേ​​​​തി​​​​ക​​​​വി​​​​ദ്യ കൊ​​​​ടി​​​​കു​​​​ത്തി​​​​വാ​​​​ഴു​​​​ന്ന ഇ​​​​ക്കാ​​​​ല​​​​ത്തും കു​​​​ഞ്ഞു​​​​ങ്ങ​​​​ളി​​​​ൽ വാ​​​​യ​​​​ന​​​​യു​​​​ടെ വ​​​​സ​​​​ന്തം വി​​​​ട​​​​ർ​​​​ത്തേ​​​​ണ്ട ചു​​​​മ​​​​ത​​​​ല വി​​​​ദ്യാ​​​​ല​​​​യ​​​​ങ്ങ​​​​ൾ​​​​ക്കു​​​​ണ്ട്. ഓ​​​​ർ​​​​മ​​​യി​​​​ൽ എ​​​​ത്ര​​​​മാ​​​​ത്രം വി​​​​വ​​​​ര​​​​ങ്ങ​​​​ൾ ശേ​​​​ഖ​​​​രി​​​​ച്ചു​​​​വ​​​ച്ചി​​​​രി​​​​ക്കു​​​​ന്നു എ​​​​ന്ന​​​​തി​​​​നെ അ​​​​ടി​​​​സ്ഥാ​​​​ന​​​​മാ​​​​ക്കി​​​​യാ​​​ക​​​​രു​​​​ത് ഇ​​​​നി വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​ത്തി​​​​ന്‍റെ മൂ​​​​ല്യ​​​​നി​​​​ർ​​​ണ​​​യം. ആ​​​​ർ​​​​ജി​​​​ച്ച ജ്ഞാ​​​​ന​​​​ത്തെ ജീ​​​​വി​​​​ത​​​​ത്തി​​​​ലെ വ്യ​​​​ത്യ​​​​സ്ത സാ​​​​ഹ​​​​ച​​​​ര്യ​​​​ങ്ങ​​​​ളി​​​​ൽ എ​​​​ത്ര​​​​ത്തോ​​​​ളം അ​​​​ർ​​​​ഥ​​​​പൂ​​​​ർ​​​​ണമാ​​​​യി പ്ര​​​​യോ​​​​ഗി​​​​ക്കാ​​​​ൻ ക​​​​ഴി​​​​യു​​​​ന്നു എ​​​​ന്ന​​​​തി​​​​ലാ​​​​ണ് കാ​​​​ര്യം.

►ശേ​​​​ഷ്യധി​​​​ഷ്ഠി​​​​ത വി​​​​ദ്യാ​​​​ഭ്യാ​​​​സം

ഈ ​​​​തി​​​​രി​​​​ച്ച​​​​റി​​​​വാ​​​​ണ് ‘ശേ​​​​ഷ്യ​​​​ധി​​​​ഷ്ഠി​​​​ത വി​​​​ദ്യാ​​​​ഭ്യാ​​​​സ’​​​​ത്തി​​​​ലേ​​​​ക്ക് ന​​​​മ്മെ ന​​​​യി​​​​ക്കു​​​​ന്ന​​​​ത്. ജീ​​​​വി​​​​ത​​​​ത്തി​​​​ലും സ​​​​മൂ​​​​ഹ​​​​ത്തി​​​​ലും വി​​​​ജ​​​​യ​​​​ക​​​​ര​​​​മാ​​​​യി പ​​​​ങ്കു​​​​ചേ​​​​രാ​​​​ൻ ആ​​​​വ​​​​ശ്യ​​​​മാ​​​​യ അ​​​​റി​​​​വും വൈ​​​​ദ​​​​ഗ്ധ്യ​​​​വും മ​​​​നോ​​​​ഭാ​​​​വ​​​​വും മൂ​​​​ല്യ​​​​ങ്ങ​​​​ളും വ​​​​ള​​​​ർ​​​​ത്തി​​​​യെ​​​​ടു​​​​ക്കു​​​​ക എ​​​​ന്ന​​​​താ​​​​ണ് ഈ ​​​​രീ​​​​തി​​​​യു​​​​ടെ ല​​​​ക്ഷ്യം.

വി​​​​മ​​​​ർ​​​​ശ​​​​നാ​​​​ത്മ​​​​ക​​​​മാ​​​​യ ചി​​​​ന്ത, സ​​​​ർ​​​ഗാ​​​ത്മ​​​​ക​​​​ത, ആ​​​​ശ​​​​യ​​​​വി​​​​നി​​​​മ​​​​യ​​​​ശേ​​​​ഷി, പ്ര​​​​ശ്ന​​​​പ​​​​രി​​​​ഹാ​​​​ര​​​​പാ​​​​ട​​​​വം, വി​​​​ശ​​​​ക​​​​ല​​​​ന​​​​ശേ​​​​ഷി, ഡി​​​​ജി​​​​റ്റ​​​​ൽ സാ​​​​ക്ഷ​​​​ര​​​​ത, വൈ​​​​കാ​​​​രി​​​​ക പ​​​​ക്വ​​​​ത, നേ​​​​തൃ​​​​ത്വ​​​​ഗു​​​​ണം, തീ​​​​രു​​​​മാ​​​​ന​​​​ങ്ങ​​​​ളെ​​​​ടു​​​​ക്കാ​​​​നു​​​​ള്ള പ്രാ​​​​പ്തി, സാ​​​​മൂ​​​​ഹി​​​​ക ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വം എ​​​​ന്നി​​​​വ​​​​യെ​​​​ല്ലാം ഇ​​​​തി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ന്നു.

ഭാ​​​​വി​​​​കാ​​​​ല​​​​ത്തി​​​​ന് അ​​​​നു​​​​യോ​​​​ജ്യ​​​​മാ​​​​യ ഇ​​​​ത്ത​​​​രം സ​​​​വി​​​​ശേ​​​​ഷ ശേ​​​​ഷി​​​​ക​​​​ൾ വ​​​​ള​​​​ർ​​​​ത്തി​​​​യെ​​​​ടു​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​ണ് അ​​​​ന്താ​​​​രാ​​​​ഷ്ട്ര വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​വേ​​​​ദി​​​​ക​​​​ൾ ഇ​​​​ന്ന് പ്രാ​​​​ധാ​​​​ന്യം ന​​​​ൽ​​​​കു​​​​ന്ന​​​​ത്. ആ​​​​ഴ​​​​ത്തി​​​​ലു​​​​ള്ള ധാ​​​​ര​​​​ണ​​​​യ്ക്കും അ​​​​നു​​​​ഭ​​​​വ​​​​ങ്ങ​​​​ളി​​​​ലൂ​​​​ടെ​​​​യു​​​​ള്ള പ​​​​ഠ​​​​ന​​​​ത്തി​​​​നും ശേ​​​​ഷി​​​​ക​​​​ളെ വി​​​​ല​​​​യി​​​​രു​​​​ത്തു​​​​ന്ന മൂ​​​​ല്യ​​​​നി​​​​ർ​​​ണ​​​​യ​​​​ത്തി​​​​നും ദേ​​​​ശീ​​​​യ വി​​​​ദ്യാ​​​​ഭ്യാ​​​​സ ന​​​​യം ഊ​​​​ന്ന​​​​ൽന​​​​ൽ​​​​കു​​​​ന്ന​​​​ത് ഇ​​​​തു​​​​കൊ​​​​ണ്ടാ​​​​ണ്.

സാ​​​​മ​​​​ർ​​​​ഥ്യ​​​ത്തി​​​​നൊ​​​​പ്പംത​​​​ന്നെ പ്ര​​​​ധാ​​​​ന​​​​മാ​​​​ണ് സ്വ​​​​ഭാ​​​​വ​​​​രൂ​​​​പീ​​​​ക​​​​ര​​​​ണ​​​​വും. ധാ​​​​ർ​​​മി​​​​ക​​​​ത​​​​യു​​​​ടെ ത​​​​ക​​​​ർ​​​​ച്ച​​​​യും സാ​​​​മൂ​​​​ഹി​​​​ക ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വ​​​​മി​​​​ല്ലാ​​​​യ്മ​​​​യും വി​​​​ശ്വാ​​​​സ്യ​​​​ത​​​​യി​​​​ല്ലാ​​​​യ്മ​​​​യും സ​​​​മ​​​​കാ​​​​ലി​​​​ക സ​​​​മൂ​​​​ഹം നേ​​​​രി​​​​ടു​​​​ന്ന വ​​​​ലി​​​​യ വെ​​​​ല്ലു​​​​വി​​​​ളി​​​​ക​​​​ളാ​​​​ണ്. കേ​​​​വ​​​​ല​​​​മാ​​​​യ അ​​​​ക്കാ​​​​ദ​​​​മി​​​​ക മി​​​​ക​​​​വ് ഒ​​​​രാ​​​​ളെ ന​​​​ല്ലൊ​​​​രു പൗ​​​​ര​​​​നാ​​​​ക്കി മാ​​​​റ്റി​​​​ക്കൊ​​​​ള്ള​​​​ണ​​​​മെ​​​​ന്നി​​​​ല്ല. സ്വ​​​​ഭാ​​​​വ​​​​ശു​​​​ദ്ധി​​​​യി​​​​ല്ലാ​​​​ത്ത സാ​​​​മ​​​​ർ​​​​ഥ്യം ല​​​​ക്ഷ്യ​​​​ബോ​​​​ധ​​​​മി​​​​ല്ലാ​​​​ത്ത അ​​​​റി​​​​വി​​​​നെ മാ​​​​ത്ര​​​​മേ സൃ​​​​ഷ്‌​​​ടി​​​​ക്കൂ. അ​​​​ത് മ​​​​നു​​​​ഷ്യ​​​​ന് ആ​​​​പ​​​​ത്താ​​​​ണ്. അ​​​​തു​​​​കൊ​​​​ണ്ട്, സ​​​​ത്യ​​​​സ​​​​ന്ധ​​​​ത, സ​​​​ഹാ​​​​നു​​​​ഭൂ​​​​തി, ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വ​​​​ബോ​​​​ധം, പ​​​​ര​​​​സ്പ​​​​ര ബ​​​​ഹു​​​​മാ​​​​നം, കാ​​​​രു​​​​ണ്യം, പൊ​​​​തു​​​​ന​​​​ന്മ​​​​യോ​​​​ടു​​​​ള്ള പ്ര​​​​തി​​​​ബ​​​​ദ്ധ​​​​ത തു​​​​ട​​​​ങ്ങി​​​​യ ഉ​​​​ന്ന​​​​ത​​​​മാ​​​​യ മാ​​​​നു​​​​ഷി​​​​ക​​​​മൂ​​​​ല്യ​​​​ങ്ങ​​​​ൾ മ​​​​നഃ​​​​പൂ​​​​ർ​​​​വം കു​​​​ട്ടി​​​​ക​​​​ളി​​​​ൽ ന​​​​ട്ടു​​​​പി​​​​ടി​​​​പ്പി​​​​ക്കേ​​​​ണ്ട​​​​തു​​​​ണ്ട്. ‌

►ഭാ​​​​വി​​​​യി​​​​ലെ തൊ​​​​ഴി​​​​ൽ​​​​

ഭാ​​​​വി​​​​യി​​​​ലെ തൊ​​​​ഴി​​​​ൽ​​​​മേ​​​​ഖ​​​​ല​​​​യും സാ​​​​മൂ​​​​ഹി​​​​കാ​​​​ന്ത​​​​രീ​​​​ക്ഷ​​​​വും ഇ​​​​ന്ന​​​​ത്തേ​​​​തി​​​​ൽ​​​നി​​​​ന്ന് തി​​​​ക​​​​ച്ചും വ്യ​​​​ത്യ​​​​സ്ത​​​​മാ​​​​യി​​​​രി​​​​ക്കും. ആ​​​​ർ​​​​ട്ടി​​​​ഫി​​​​ഷ്യ​​​​ൽ ഇ​​​​ന്‍റ​​​​ലി​​​​ജ​​​​ൻ​​​​സ്, ഓ​​​​ട്ടോ​​​​മേ​​​​ഷ​​​​ൻ, ബ​​​​യോ​​​​ടെ​​​​ക്നോ​​​​ള​​​​ജി, പു​​​​ന​​​​രു​​​​പ​​​​യോ​​​​ഗ ഊ​​​​ർ​​​​ജം തു​​​​ട​​​​ങ്ങി​​​​യ ന​​​​വീ​​​​ന സാ​​​​ങ്കേ​​​​തി​​​​ക​​​​വി​​​​ദ്യ​​​​ക​​​​ൾ ലോ​​​​ക​​​​ത്തെ മാ​​​​റ്റി​​​​മ​​​​റി​​​​ക്കു​​​​ക​​​​യാ​​​​ണ്. മാ​​​​റ്റ​​​​ങ്ങ​​​​ളോ​​​​ട് ഇ​​​​ണ​​​​ങ്ങി​​​​ച്ചേ​​​​രാ​​​​നു​​​​ള്ള സ​​​​ന്ന​​​​ദ്ധ​​​​ത, നി​​​​ര​​​​ന്ത​​​​ര​​​​മാ​​​​യ പ​​​​ഠ​​​​നം, ബ​​​​ഹു​​​​മു​​​​ഖ വി​​​​ഷ​​​​യ​​​​ങ്ങ​​​​ളി​​​​ലു​​​​ള്ള അ​​​​റി​​​​വ്, മ​​​​നു​​​​ഷ്യ​​​​കേ​​​​ന്ദ്രീ​​​​കൃ​​​​ത​​​​മാ​​​​യ ക​​​​ഴി​​​​വു​​​​ക​​​​ൾ എ​​​​ന്നി​​​​വ​​​​യ്ക്കാ​​​​ണ് വ​​​​രും​​​​കാ​​​​ല​​​​ത്ത് കൂ​​​​ടു​​​​ത​​​​ൽ മൂ​​​​ല്യ​​​​മു​​​​ണ്ടാ​​​​കു​​​​ക എ​​​​ന്ന് തൊ​​​​ഴി​​​​ൽ​​​​പ​​​​ഠ​​​​ന​​​​ങ്ങ​​​​ൾ വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്നു.

ആ​​​​രോ​​​​ഗ്യ​​​​മു​​​​ള്ള ഒ​​​​രു സ​​​​മൂ​​​​ഹ​​​​ത്തി​​​​ന് പ​​​​ല​​​​വി​​​​ധ​​​​ത്തി​​​​ലു​​​​ള്ള പ്ര​​​​തി​​​​ഭ​​​​ക​​​​ൾ ആ​​​​വ​​​​ശ്യ​​​​മാ​​​​ണ്. അ​​​​റി​​​​വി​​​​ന്‍റെ അ​​​​തി​​​​രു​​​​ക​​​​ൾ വി​​​​ക​​​​സി​​​​പ്പി​​​​ക്കു​​​​ന്ന ശാ​​​​സ്ത്ര​​​​ജ്ഞ​​​​രും പു​​​​തി​​​​യ അ​​​​വ​​​​സ​​​​ര​​​​ങ്ങ​​​​ൾ സൃ​​​​ഷ്ടി​​​​ക്കു​​​​ന്ന സം​​​​രം​​​​ഭ​​​​ക​​​​രും സം​​​​സ്കാ​​​​ര​​​​ത്തെ സ​​​​മ്പ​​​​ന്ന​​​​മാ​​​​ക്കു​​​​ന്ന ക​​​​ലാ​​​​കാ​​​​ര​​​​ന്മാ​​​​രും ത​​​​ല​​​​മു​​​​റ​​​​ക​​​​ളെ പ്ര​​​​ചോ​​​​ദി​​​​പ്പി​​​​ക്കു​​​​ന്ന അ​​​​ധ്യാ​​​​പ​​​​ക​​​​രും പ്ര​​​​ശ്ന​​​​ങ്ങ​​​​ൾ​​​​ക്ക് പ​​​​രി​​​​ഹാ​​​​രം കാ​​​​ണു​​​​ന്ന എ​​​​ൻജിനീ​​​​യ​​​​ർ​​​​മാ​​​​രും സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക് ക​​​​രു​​​​ത്തു​​​​പ​​​​ക​​​​രു​​​​ന്ന ധ​​​​ർ​​​​മി​​​​ഷ്ഠ​​​​രാ​​​​യ നേ​​​​താ​​​​ക്ക​​​​ളും സാ​​​​മൂ​​​​ഹി​​​​ക സൗ​​​​ഹാ​​​​ർ​​​​ദം കാ​​​​ത്തു​​​​സൂ​​​​ക്ഷി​​​​ക്കു​​​​ന്ന ക​​​​രു​​​​ണ​​​​യു​​​​ള്ള പൗ​​​​ര​​​​ന്മാ​​​​രും ന​​​​മു​​​​ക്ക് വേ​​​​ണം. 

Kerala

ഗി​ന്ന​സ് റി​ക്കാ​ര്‍​ഡ് തി​ള​ക്ക​ത്തി​ല്‍ സ​മ്മി​റ്റ് ഓ​ഫ് ഫ്യൂ​ച്ച​ര്‍

കൊ​​​ച്ചി: വി​​​ജ്ഞാ​​​ന വി​​​നോ​​​ദ ഉ​​​ത്സ​​​വ വേ​​​ദി​​​യാ​​​യ കൊ​​​ച്ചി ജെ​​​യി​​​ന്‍ യൂ​​​ണി​​​വേ​​​ഴ്‌​​​സി​​​റ്റി​​​യു​​​ടെ സ​​​മ്മി​​​റ്റ് ഓ​​​ഫ് ഫ്യൂ​​​ച്ച​​​ര്‍ ര​​​ണ്ടാം പ​​​തി​​​പ്പി​​​ന് ഗി​​​ന്ന​​​സ് റി​​​ക്കാ​​​ര്‍​ഡ്. സ​​​മ്മി​​​റ്റി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി 401 പേ​​​ര്‍ പ​​​ങ്കെ​​​ടു​​​ത്ത റി​​​ലേ സ്പീ​​​ച്ചാ​​​ണ് ഗി​​​ന്ന​​​സി​​​ല്‍ ഇ​​​ടം പി​​​ടി​​​ച്ച​​​ത്. 10 മ​​​ണി​​​ക്കൂ​​​ര്‍ 25 മി​​​നി​​​റ്റു​​​കൊ​​​ണ്ടാ​​​ണ് റി​​​ലേ പൂ​​​ര്‍​ത്തി​​​യാ​​​ക്കി​​​യ​​​ത്. സൂ​​​റ​​​റ്റി​​​ല്‍ ന​​​ട​​​ന്ന 313 പേ​​​ര്‍ പ​​​ങ്കെ​​​ടു​​​ത്ത റി​​​ലേ സ്പീ​​​ച്ചാ​​​യി​​​രു​​​ന്നു ഇ​​​തു​​​വ​​​രെ​​​യു​​​ള്ള റി​​​ക്കാ​​​ര്‍​ഡ്. ഇ​​​താ​​​ണ് കൊ​​​ച്ചി​​​യി​​​ല്‍ ന​​​ട​​​ന്ന സ​​​മ്മി​​​റ്റ് ഓ​​​ഫ് ഫ്യൂ​​​ച്ച​​​ര്‍ മ​​​റി​​​ക​​​ട​​​ന്ന​​​ത്.

രാ​​​വി​​​ലെ ഒ​​​മ്പ​​​തി​​​ന് ആ​​​രം​​​ഭി​​​ച്ച പ​​​രി​​​പാ​​​ടി രാ​​​ത്രി 7.25നാ​​​ണ് സ​​​മാ​​​പി​​​ച്ച​​​ത്. കു​​​റ​​​ഞ്ഞ​​​ത് ഒ​​​രു മി​​​നി​​​റ്റും പ​​​ര​​​മാ​​​വ​​​ധി മൂ​​​ന്നു മി​​​നി​​​റ്റു​​​മാ​​​ണ് പ്ര​​​സം​​​ഗസ​​​മ​​​യം. കൂ​​​ടാ​​​തെ, ഒ​​​രാ​​​ളു​​​ടെ പ്ര​​​സം​​​ഗശേ​​​ഷം പ​​​ത്ത് സെ​​​ക്ക​​​ന്‍​ഡി​​​നു​​​ള്ളി​​​ല്‍ അ​​​ടു​​​ത്ത പ്ര​​​സം​​​ഗം തു​​​ട​​​ങ്ങ​​​ണ​​​മെ​​​ന്ന മാ​​​ന​​​ദ​​​ണ്ഡ​​​വു​​​മു​​​ണ്ട്. ഇ​​​വ​​​യെ​​​ല്ലാം കൃ​​​ത്യ​​​മാ​​​യി പാ​​​ലി​​​ച്ചാ​​​ണ് റി​​​ലേ സ്പീ​​​ച്ച് പൂ​​​ര്‍​ത്തി​​​യാ​​​ക്കി​​​യ​​​ത്.

സ​​​മ്മി​​​റ്റ് ഓ​​​ഫ് ഫ്യൂ​​​ച്ച​​​റി​​​ന്‍റെ സ​​​മാ​​​പ​​​ന ദി​​​നം ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ല്‍ ഗി​​​ന്ന​​​സ് റി​​​ക്കാ​​​ര്‍​ഡ് അ​​​ഡ്ജൂ​​​ഡി​​​ക്കേ​​​റ്റ​​​ര്‍ സ്വ​​​പ്നി​​​ല്‍ ദ​​​ങ്കാ​​​രി​​​ക്ക​​​രി​​​ല്‍, ജെ​​​യി​​​ന്‍ യൂ​​​ണി​​​വേ​​​ഴ്‌​​​സി​​​റ്റി ന്യൂ ​​​ഇ​​​നി​​​ഷ്യേ​​​റ്റീ​​​വ്‌​​​സ് ഡ​​​യ​​​റ​​​ക്ട​​​ര്‍ ഡോ. ​​​ടോം ജോ​​​സ​​​ഫ്, പ്രോ ​​​വൈ​​​സ് ചാ​​​ന്‍​സ​​​ല​​​ര്‍ ഡോ. ​​​ജെ. ല​​​ത എ​​​ന്നി​​​വ​​​ര്‍ പു​​​ര​​​സ്‌​​​കാ​​​രം ഏ​​​റ്റു​​​വാ​​​ങ്ങി. പ്ര​​​സം​​​ഗപ​​​ര​​​മ്പ​​​ര​​​യി​​​ല്‍ വി​​​വി​​​ധ പ്രാ​​​യ​​​ത്തി​​​ലു​​​ള്ള​​​വ​​​രും വൈ​​​വി​​​ധ്യ​​​മാ​​​ര്‍​ന്ന തൊ​​​ഴി​​​ല്‍ മേ​​​ഖ​​​ല​​​ക​​​ളി​​​ല്‍ നി​​​ന്നു​​​ള്ള​​​വ​​​രു​​​മാ​​​ണ് ഭാ​​​വി ലോ​​​ക​​​ത്തെ​​​ക്കു​​​റി​​​ച്ചു​​​ള്ള ത​​​ങ്ങ​​​ളു​​​ടെ സ്വ​​​പ്ന​​​ങ്ങ​​​ളും ആ​​​ശ​​​ങ്ക​​​ക​​​ളും പ​​​ങ്കു​​​വ​​​ച്ച​​​ത്.

National

ഇ​​ന്ത്യ-​​ഇ​​യു ക​​രാ​​ർ ഭാ​​വി​​യി​​ലേ​​ക്കു​​ള്ള ക​​വാ​​ട​​മെന്ന് പീയൂ​​ഷ് ഗോ​​യ​​ൽ


ന്യൂ​​​ഡ​​​ൽ​​​ഹി: ആ​​​ഗോ​​​ളവ്യാ​​​പാ​​​ര​​​ത്തി​​​ന്‍റെ മൂ​​​ന്നി​​​ലൊ​​​ന്നു വ​​​ഹി​​​ക്കു​​​ന്ന വ്യാ​​​പാ​​​ര​​​മാ​​​കും ഇ​​​ന്ത്യ-​​​യൂ​​​റോ​​​പ്യ​​​ൻ യൂ​​​ണി​​​യ​​​ൻ സ്വ​​​ത​​​ന്ത്ര വ്യാ​​​പാ​​​ര ക​​​രാ​​​റി​​​ലൂ​​​ടെ പ്രാ​​​വ​​​ർ​​​ത്തി​​​ക​​​മാ​​​കു​​​ക. ഭാ​​​വി​​​യി​​​ലേ​​​ക്കു​​​ള്ള ഇ​​​ന്ത്യ​​​യു​​​ടെ ക​​​വാ​​​ട​മാ​​​ണ് തു​​​റ​​​ക്കു​​​ന്ന​​​തെ​​​ന്ന് കേ​​​ന്ദ്ര വാ​​​ണി​​​ജ്യ​​​മ​​​ന്ത്രി പീയൂ​​​ഷ് ഗോ​​​യ​​​ൽ പ​​​റ​​​ഞ്ഞു.

ഇ​​​ന്ത്യ​​​ൻ ക​​​യ​​​റ്റു​​​മ​​​തി​​​യു​​​ടെ 99 ശ​​​ത​​​മാ​​​ന​​​ത്തി​​​ല​​​ധി​​​കം മൂ​​​ല്യ​​​ത്തി​​​നും അ​​​ഭൂ​​​ത​​​പൂ​​​ർ​​​വ​​​മാ​​​യ വി​​​പ​​​ണി​പ്ര​​​വേ​​​ശ​​​നം ന​​​ൽ​​​കു​​​ന്ന​​​താ​​​ണു ക​​​രാ​​​റെ​​​ന്ന് മ​​​ന്ത്രി പീയൂ​​​ഷ് പ​​​റ​​​ഞ്ഞു. ന​​​മ്മു​​​ടെ തൊ​​​ഴി​​​ൽ​മേ​​​ഖ​​​ല​​​ക​​​ൾ​​​ക്കു പ്ര​​​ചോ​​​ദ​​​നം ന​​​ൽ​​​കു​​​ക​​​യും മെ​​​യ്ക്ക് ഇ​​​ൻ ഇ​​​ന്ത്യ​​​യെ ശ​​​ക്തി​​​പ്പെ​​​ടു​​​ത്തു​​​ക​​​യും ചെ​​​യ്യും. ക്ഷീ​​​ര​ക​​​ർ​​​ഷ​​​ക​​​ർ അ​​​ട​​​ക്ക​​​മു​​​ള്ള സെ​​​ൻ​​​സി​​​റ്റീ​​​വ് മേ​​​ഖ​​​ല​​​ക​​​ളെ സം​​​ര​​​ക്ഷി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

ഇ​​​ന്ത്യ​​​ൻ ബി​​​സി​​​ന​​​സു​​​ക​​​ൾ​​​ക്കു വ​​​ലി​​​യ വ്യാ​​​പാ​​​ര, നി​​​ക്ഷേ​​​പ അ​​​വ​​​സ​​​ര​​​ങ്ങ​​​ൾ സൃ​​​ഷ്‌​ടി​​​ക്കും. എം​​​എ​​​സ്എം​​​ഇ​​​ക​​​ൾ, സ്ത്രീ​​​ക​​​ൾ, യു​​​വാ​​​ക്ക​​​ൾ, ക​​​ര​​​കൗ​​​ശ​​​ല വി​​​ദ​​​ഗ്ധ​​​ർ, തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ, വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ, വൈ​​​ദ​​​ഗ്ധ്യ​​​മു​​​ള്ള പ്ര​​​ഫ​​​ഷ​​​ണ​​​ലു​​​ക​​​ൾ, മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ, ക​​​ർ​​​ഷ​​​ക​​​ർ, ക​​​യ​​​റ്റു​​​മ​​​തി​​​ക്കാ​​​ർ എ​​​ന്നി​​​വ​​​ർ​​​ക്ക് പ്ര​​​യോ​​​ജ​​​നം ചെ​​​യ്യു​​​മെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

  • ഇ​​​ന്ത്യ​​​യു​ടെ 99 ശ​​​ത​​​മാ​​​നം ക​​​യ​​​റ്റു​​​മ​​​തി​​​ക​​​ൾ​​​ക്കും യൂ​​​റോ​​​പ്യ​​​ൻ രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ മു​​​ൻ​​​ഗ​​​ണ​​​ന ല​​​ഭി​​​ക്കും.
  • ചെ​​​റു​​​കി​​​ട, ഇ​​​ട​​​ത്ത​​​രം വ്യ​​​വ​​​സാ​​​യ​​​ങ്ങ​​​ൾ​​​ക്ക് (എം​​​എ​​​സ്എം​​​ഇ) പു​​​തി​​​യ അ​​​വ​​​സ​​​ര​​​ങ്ങ​​​ൾ തു​​​റ​​​ക്കും.
  • സ്ത്രീ​​​ക​​​ൾ, ക​​​ര​​​കൗ​​​ശ​​​ല വി​​​ദ​​​ഗ്ധ​​​ർ, യു​​​വാ​​​ക്ക​​​ൾ, പ്ര​​​ഫ​​​ഷ​​​ണ​​​ലു​​​ക​​​ൾ എ​​​ന്നി​​​വ​​​ർ​​​ക്കു തൊ​​​ഴി​​​ല​​​വ​​​സ​​​ര​​​ങ്ങ​​​ൾ സൃ​​​ഷ്‌​ടി​​​ക്കും.
  • തു​​​ണി​​​ത്ത​​​ര​​​ങ്ങ​​​ൾ, തു​​​ക​​​ൽ, സ​​​മു​​​ദ്രോ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ, ര​​​ത്ന​​​ങ്ങ​​​ൾ, ആ​​​ഭ​​​ര​​​ണ​​​ങ്ങ​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ​​​യ്ക്കു നേ​​​ട്ടം.
  • നി​​​ല​​​വി​​​ൽ 33 ബി​​​ല്യ​​​ണ്‍ ഡോ​​​ള​​​റി​​​ന്‍റെ ക​​​യ​​​റ്റു​​​മ​​​തി​​​യു​​​ള്ള ഈ ​​​മേ​​​ഖ​​​ല​​​ക​​​ളു​​​ടെ 10 ശ​​​ത​​​മാ​​​നം തീ​​​രു​​​വ ക​​​രാ​​​ർ ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ന്ന അ​​​ടു​​​ത്ത വ​​​ർ​​​ഷം മു​​​ത​​​ൽ പൂ​​​ജ്യ​​​ത്തി​​​ലേ​​​ക്കു കു​​​റ​​​യും.
  • ഓ​​​ട്ടോ​​​മൊ​​​ബൈ​​​ൽ മേ​​​ഖ​​​ല​​​യി​​​ൽ ക്വോ​​​ട്ട അ​​​ടി​​​സ്ഥാ​​​ന ഉ​​​ദാ​​​ര​​​വ​​​ത്ക​ര​​​ണ പാ​​​ക്കേ​​​ജ് വ​​​രും.
  • ഉ​​​യ​​​ർ​​​ന്ന സാ​​​ങ്കേ​​​തി​​​ക വി​​​ദ്യ​​​യു​​​ള്ള യൂ​​​റോ​​​പ്യ​​​ൻ വാ​​​ഹ​​​ന മോ​​​ഡ​​​ലു​​​ക​​​ൾ​​​ക്ക് ഇ​​​ന്ത്യ​​​യി​​​ൽ വി​​​ല കു​​​റ​​​യും.
  • ഇ​​​ന്ത്യ​​​ൻ നി​​​ർ​​​മി​​​ത വാ​​​ഹ​​​ന​​​ങ്ങ​​​ൾ​​​ക്കു ഭാ​​​വി​​​യി​​​ൽ ക​​​യ​​​റ്റു​​​മ​​​തി​​​ക്കും സാ​​​ധ്യ​​​ത​​​ക​​​ളും തു​​​റ​​​ക്കും.
  • ക്ഷീ​​​ര, ധാ​​​ന്യ​​​ങ്ങ​​​ൾ, കോ​​​ഴി, സോ​​​യാ​​​മീ​​​ൽ, ചി​​​ല പ​​​ഴ​​​ങ്ങ​​​ൾ, പ​​​ച്ച​​​ക്ക​​​റി​​​ക​​​ൾ എ​​​ന്നി​​​വ​​​യു​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള സെ​​​ൻ​​​സി​​​റ്റീ​​​വ് മേ​​​ഖ​​​ല​​​ക​​​ളെ ഇ​​​ന്ത്യ സം​​​ര​​​ക്ഷി​​​ച്ചി​​​ട്ടു​​​ണ്ട്, ക​​​യ​​​റ്റു​​​മ​​​തി വ​​​ള​​​ർ​​​ച്ച​​​യെ ആ​​​ഭ്യ​​​ന്ത​​​ര മു​​​ൻ​​​ഗ​​​ണ​​​ന​​​ക​​​ളു​​​മാ​​​യി സ​​​ന്തു​​​ലി​​​ത​​​മാ​​​ക്കു​​​ന്നു.
  • ഇ​​​രു ദി​​​ശ​​​ക​​​ളി​​​ലു​​​മു​​​ള്ള താ​​​ത്‌കാ ലി​​​ക, ഹ്ര​​​സ്വ​​​കാ​​​ല, ബി​​​സി​​​ന​​​സ് യാ​​​ത്ര​​​ക​​​ൾ​​​ക്കാ​​​യി പു​​​തി​​​യൊ​​​രു ച​​​ട്ട​​​ക്കൂ​​​ട് വ​​​രും. കോ​​​ർ​​​പ​​​റേ​​​റ്റ് ക​​​ന്പ​​​നി​​​ക​​​ൾ​​​ക്കു​​​ള്ളി​​​ലെ ട്രാ​​​ൻ​​​സ്ഫ​​​റു​​​ക​​​ൾ ല​​​ഭി​​​ക്കു​​​ന്ന​​​വ​​​രു​​​ടെ (ഐ​​​സി​​​ടി) ആ​​​ശ്രി​​​ത​​​ർ​​​ക്കും കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ൾ​​​ക്കും യൂ​​​റോ​​​പ്പി​​​ൽ പ്ര​​​വേ​​​ശ​​​ന, പ്ര​​​വ​​​ർ​​​ത്ത​​​ന അ​​​വ​​​കാ​​​ശ​​​ങ്ങ​​​ൾ ന​​​ൽ​​​കു​​​ന്നു.
  • ഇ​​​ന്ത്യ​​​യി​​​ലെ വൈ​​​ദ​​​ഗ്ധ്യ, അ​​​ർ​​​ധ വൈ​​​ദ​​​ഗ്ധ്യ പ്ര​​​ഫ​​​ഷ​​​ണ​​​ലു​​​ക​​​ൾ​​​ക്ക് കൂ​​​ടു​​​ത​​​ൽ ആ​​​ഗോ​​​ള അ​​​വ​​​സ​​​രം
  • യൂ​​​റോ​​​പ്യ​​​ൻ യൂ​​​ണി​​​യ​​​ന്‍റെ 144 ഉ​​​പ​​​മേ​​​ഖ​​​ല​​​ക​​​ളി​​​ലേ​​​ക്ക് ഇ​​​ന്ത്യ​​​ൻ ഐ​​​ടി, പ്ര​​​ഫ​​​ഷ​​​ണ​​​ൽ സേ​​​വ​​​ന​​​ങ്ങ​​​ൾ, വി​​​ദ്യാ​​​ഭ്യാ​​​സ സേ​​​വ​​​ന​​​ങ്ങ​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ​​​യ്ക്കു പ്ര​​​വേ​​​ശ​​​നം ല​​​ഭി​​​ക്കും.
  • ക​​​രാ​​​ർ സേ​​​വ​​​ന വി​​​ത​​​ര​​​ണ​​​ക്കാ​​​ർ​​​ക്കാ​​​യി (സി​​​എ​​​സ്എ​​​സ്) 37 മേ​​​ഖ​​​ല​​​ക​​​ളി​​​ലും സ്വ​​​ത​​​ന്ത്ര പ്ര​​​ഫ​​​ഷ​​​ണ​​​ലു​​​ക​​​ൾ​​​ക്കാ​​​യി 17 മേ​​​ഖ​​​ല​​​ക​​​ളി​​​ലും ഉ​​​പ​​​മേ​​​ഖ​​​ല​​​ക​​​ളി​​​ലും യൂ​​​റോ​​​പ്യ​​​ൻ യൂ​​​ണി​​​യ​​​ൻ പ്ര​​​തി​​​ബ​​​ദ്ധ​​​ത​​​ക​​​ൾ വാ​​​ഗ്ദാ​​​നം ചെ​​​യ്തി​​​ട്ടു​​​ണ്ട്.
  • അ​​​ഞ്ചു വ​​​ർ​​​ഷ​​​ത്തേ​​​ക്ക് സാ​​​മൂ​​​ഹി​​​ക സു​​​ര​​​ക്ഷാ ക​​​രാ​​​റു​​​ക​​​ളി​​​ൽ ക്രി​​​യാ​​​ത്മ​​​ക ഇ​​​ട​​​പെ​​​ട​​​ലി​​​നു​​​ള്ള ച​​​ട്ട​​​ക്കൂ​​​ടും ഇ​​​ന്ത്യ നേ​​​ടി​​​യെ​​​ടു​​​ത്തു.
  • ആ​​​യു​​​ർ​​​വേ​​​ദ ഡോ​​​ക്‌​ട​ർ​​​മാ​​​ർ അ​​​ട​​​ക്കം ഇ​​​ന്ത്യ​​​ൻ പ​​​ര​​​ന്പ​​​രാ​​​ഗ​​​ത വൈ​​​ദ്യ​​​ശാ​​​സ്ത്ര​​​ജ്ഞ​​​ർ​​​ക്ക് ഇ​​​ന്ത്യ​​​യി​​​ലെ യോ​​​ഗ്യ​​​ത​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ യൂ​​​റോ​​​പ്യ​​​ൻ യൂ​​​ണി​​​യ​​​ൻ രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ ജോ​​​ലി ചെ​​​യ്യാ​​​നു​​​ള്ള അ​​​വ​​​സ​​​രം ല​​​ഭി​​​ക്കും.
  • ഇ​​​ന്ത്യ​​​യി​​​ലെ 102 ഉ​​​പ​​​മേ​​​ഖ​​​ല​​​ക​​​ളി​​​ലേ​​​ക്ക് യൂ​​​റോ​​​പ്യ​​​ൻ യൂ​​​ണി​​​യ​​​നൂ പ്ര​​​വേ​​​ശ​​​നം ല​​​ഭി​​​ക്കും. ഇ​​​ന്ത്യ​​​യി​​​ലേ​​​ക്ക് ഹൈ​​​ടെ​​​ക് സേ​​​വ​​​ന​​​ങ്ങ​​​ളും നി​​​ക്ഷേ​​​പ​​​വും ഇ​​​തു കൊ​​​ണ്ടു​​​വ​​​രു​​​മെ​​​ന്നാ​​​ണു പ്ര​​​തീ​​​ക്ഷ.
  • അ​​​തി​​​ർ​​​ത്തി ക​​​ട​​​ന്നു​​​ള്ള ഇ​​​ല​​​ക്‌​ട്രോ​​​ണി​​​ക് പേ​​​യ്മെ​​​ന്‍റു​​​ക​​​ൾ സു​​​ര​​​ക്ഷി​​​ത​​​മാ​​​ക്കു​​​ന്ന​​​തി​​​നും നൂ​​​ത​​​നാ​​​ശ​​​യ​​​ങ്ങ​​​ൾ വി​​​ക​​​സി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നും ഇ​​​ന്ത്യ- ഇ​​​യു സ​​​ഹ​​​ക​​​ര​​​ണം ഗു​​​ണ​​​ക​​​ര​​​മാ​​​കും.
  • ഇ​​​ന്ത്യ​​​യി​​​ലെ പ്ര​​​ധാ​​​ന സാ​​​ന്പ​​​ത്തി​​​ക, സ​​​മു​​​ദ്ര സേ​​​വ​​​ന മേ​​​ഖ​​​ല​​​ക​​​ളി​​​ലേ​​​ക്ക് യൂ​​​റോ​​​പ്യ​​​ൻ ക​​​ന്പ​​​നി​​​ക​​​ൾ​​​ക്കു പ്ര​​​വേ​​​ശ​​​നം.

Latest News

Corehub Up